ഡ്രൈഡേയിൽ അനധികൃത മദ്യവിൽപ്പന: യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു

കാവുമന്ദം: കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇസ്‌പെക്ടർ ജി. ജിഷ്ണുവും സംഘവും ഡ്രൈഡേയോടനുബന്ധിച്ച് കാവുമന്ദം പൊയിൽ ഉന്നതി ഭാഗത്ത് നടത്തിയ റെയിഡിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 11.5 ലിറ്റർ വിദേശമദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കാവുമന്ദം പൊയിൽ ഉന്നതി സ്വദേശി കുനിയിൽ വീട്ടിൽ അനുമോൻ ജോസ് (38) എന്നയാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ്.കെ.എം, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രജീഷ്.എം.വി, മുഹമ്മദ് മുസ്‌തഫ.ടി, സനൂപ്.സി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിജി.എസ്.എസ് എന്നിവർ പങ്കെടുത്തു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻ്റ് ചെയ്തു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *