രശ്മിക മന്ദാന, കൃതി സനോണ്‍, ഷാഹിദ് കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹോമി അദജാനിയ സംവിധാനം ചയ്യുന്ന റൊമാന്റിക് എന്റര്ടെയ്നര് ‘കോക്ക്ടെയ്ല് 2’ ട്രെയിലര്‍ എത്തി. ത്രികോണ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്. പ്രീതം ആണ് സംഗീതം. ശാന്തന കൃഷ്ണനാണ് ഛായാഗ്രഹണം. ജൂണ്‍ 19-നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. 2012ല്‍ പുറത്തിറങ്ങിയ കോക്ക്ടെയിലിന്റെ സ്പിരിച്വല്‍ സീക്വല്‍ ആണ് ഈ സിനിമ. ഹോമി അദജാനിയ തന്നെയാണ് ആദ്യ ഭാഗവും സംവിധാനം ചെയ്തത്. സെയ്ഫ് അലി ഖാന്, ദീപികാ പദുക്കോണ്‍, ഡയാനാ പെന്റി എന്നിവരായിരുന്നു ‘കോക്ക്ടെയ്ല്’ ആദ്യ ഭാഗത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്
റൊമാന്റിക് എന്റര്ടെയ്നര് ‘കോക്ക്ടെയ്ല് 2’ ട്രെയിലര്‍ എത്തി ജൂണ്‍ 19 തിയറ്ററിൽ

