ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിമാസ വില്‍പനയെന്ന നേട്ടം 2026 മെയ് മാസത്തില്‍ സ്വന്തമാക്കി മാരുതി സുസുക്കി. ആഭ്യന്തര വിപണിയിലും കയറ്റുമതിയിലുമായി 2,42,688 വാഹനങ്ങളാണ് മാരുതി സുസുക്കി മേയ് മാസത്തില്‍ വിറ്റഴിച്ചത്. പാസഞ്ചര്‍ കാറുകള്‍, എസ് യുവികള്‍, ലൈറ്റ് കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ എന്നിവക്കെല്ലാം വിപണിയില്‍ നിന്നും ലഭിച്ച മികച്ച പിന്തുണയാണ് മാരുതി സുസുക്കിയെ വില്‍പനയുടെ സര്‍വകാല റെക്കോഡിലേക്കെത്തിച്ചത്.
ഇന്ത്യന്‍ വിപണിയില്‍ മാത്രം 1,95,535 വാഹനങ്ങള്‍ മാരുതി സുസുക്കി മെയ് മാസത്തില്‍ വിറ്റു. ഇതും റെക്കോഡാണ്. ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി ബലേനോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണ്‍ ആര്‍, ഫ്രോങ്‌സ് എന്നിവയെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. ആള്‍ട്ടോയും എസ് പ്രസോയും അടങ്ങിയ ചെറുകാര്‍ വിഭാഗവും വില്‍പനയില്‍ കുതിപ്പു രേഖപ്പെടുത്തി. കഴിഞ്ഞ മാസം 41,914 വാഹനങ്ങളാണ് മാരുതി സുസുക്കി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

