തൃശ്ശൂര്‍ : കനത്ത മഴയില്‍ മരം കടപുഴകി വീണുണ്ടായ അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. കാരുമാത്ര സ്വദേശി ബ്ലാഹയില്‍ ഇല്ലം മണിക്ഠനാണ് മരിച്ചത്. ശ്രീനാരായണപുരം-പടിഞ്ഞാറെ വെമ്പല്ലൂര്‍ റോഡില്‍ പോഴങ്കാവിലാണ് അപകടം. റോഡരികില്‍ നിന്നിരുന്ന കൂറ്റന്‍ വാകമരം മഴയില്‍ കടപുഴകി വീഴുകയായിരുന്നു. മരത്തിനിടയില്‍ പെട്ട മണികണ്ഠനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

