കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ കോഴിക്കോട് വിലങ്ങാട് മേഖലയിലെ ജനങ്ങളെ ഉടന്‍ മാറ്റിത്താമസിപ്പിക്കാന്‍ കളക്ടറുടെ ഉത്തരവ്. വിലങ്ങാടിന് പുറമേ വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരെയും സുരക്ഷിത സ്ഥലങ്ങലിലേക്ക് മാറ്റണമെന്ന് കളക്ടര്‍ ഉത്തവിട്ടു. പ്രദേശവാസികളെ മാറ്റിത്താമസിപ്പിക്കുന്നതിനും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി വടകര ആര്‍ഡിഒയെയും വടകര തഹസില്‍ദാറെയും ചുമതലപ്പെടുത്തി.
ഉരുൾപ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; വിലങ്ങാട് മേഖലയിലെ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണമെന്ന് കളക്ടർ

