പ്രിയപ്പെട്ട അധ്യാപകന് വിരമിക്കൽ വേളയിൽ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സമ്മാനിച്ചത് 13 ലക്ഷം രൂപയുടെ ബ്രെസ്സ കാർ

കാസർകോട്: 33 വർഷം ഒരു നാടിന്റെ വെളിച്ചമായിരുന്ന പ്രിയപ്പെട്ട അധ്യാപകന് ഇതിലും വലിയൊരു യാത്രയയപ്പ് നൽകാൻ മറ്റെന്തുണ്ട്! കാസർകോട് ചെമ്മനാട് വെസ്റ്റ് ജിയുപി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന പി. ടി. ബെന്നി മാഷിന് വിരമിക്കൽ വേളയിൽ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് സമ്മാനിച്ചത് 13 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ മാരുതി സുസുക്കി ബ്രെസ്സ കാറാണ്!

 

തകർച്ചയുടെ വക്കിലായിരുന്ന ഒരു വിദ്യാലയത്തെ 450-ലധികം കുട്ടികൾ പഠിക്കുന്ന ഹൈടെക് സ്കൂളാക്കി മാറ്റിയത് ബെന്നി മാഷിന്റെ കഠിനാധ്വാനമാണ്. മാഷിനോടുള്ള കടപ്പാടും ആദരവും മുൻനിർത്തി നാട്ടുകാരും പ്രവാസികളും പൂർവ്വ വിദ്യാർത്ഥികളും കൈകോർത്തു. എന്നും സ്കൂളിലേക്ക് നടന്നുപോയിരുന്ന തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ പടിയിറങ്ങുമ്പോൾ ഒരു കാറിലായിരിക്കണം എന്ന നാട്ടുകാരുടെ ആഗ്രഹമാണ് ഇവിടെ സഫലമായത്.അക്ഷര വെളിച്ചം പകർന്നു നൽകിയ ഗുരുവിന് ഒരു നാട് മുഴുവൻ ചേർന്ന് നൽകിയ ഈ ഗുരുദക്ഷിണ

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *