കൊച്ചി: നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിൻ്റെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം മൂന്നിന് പറവൂരിലെ വീട്ടുവളപ്പിൽ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 57 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷയാളതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഇന്നു രാവിലെ 9 മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനമുണ്ടാകും.മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും. മൃത സംസ്കാ രം സംബന്ധിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന് സലിംകുമാർ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. അസ്ഥി പുഴയിൽ ഒഴുക്കേണ്ടതില്ലെന്നും വീട്ടുകാരോട് ജീവിച്ചിരിക്കുമ്പോൾ ആഗ്രഹം അറിയിച്ചിരുന്നു.
കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം കുമാർ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവച്ചിട്ടുണ്ട്. കരൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
ശ്വാസതടസം നേരിട്ടതോടെയാണ് സലിം കുമാറിനെ അമൃത ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്. ന്യൂമോണിയയും രക്തത്തിലെ അണുബാധയും അനുഭവപ്പെട്ടതോടെ വെന്റിലേറ്റർ, ആന്റിബയോട്ടിക്കുകൾ, ഡയാലിസിസ് അടക്കമുള്ള ജീവൻ രക്ഷാമാർഗങ്ങൾ നൽകിയിരുന്നു. ഇതിനിടയിൽ ഹൃദയാഘതമുണ്ടായതാണ് മരണകാരണം

