കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലം: കുറ്റ്യാടി ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ചുരം കയറി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൊട്ടിൽപ്പാലത്തെ ഇഖ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ചുരത്തിലെ ഏഴാം വളവിൽ വെച്ചായിരുന്നു അപകടം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, എതിർദിശയിൽ നിന്നും വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാർശ്വഭിത്തി (കെട്ട്) ഇടിഞ്ഞ് താഴേക്ക് മറിയുകയായിരുന്നു. വലിയ താഴ്ചയുള്ള ഭാഗത്തേക്ക് മറിഞ്ഞിട്ടും കാറിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. റോഡിന്റെ സൈഡ് ഇടിഞ്ഞതാണ് കാർ താഴേക്ക് മറിയാൻ കാരണമായതെന്ന് കാറിലുണ്ടായിരുന്നവർ പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *