സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയം: അപേക്ഷാ സമയപരിധി നീട്ടി

ന്യൂഡല്‍ഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസ് പകര്‍പ്പ് ലഭിക്കുന്നതിനുമായി അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി സിബിഎസ്ഇ നീട്ടി. ഇന്ന് അവസാനിക്കാനിരുന്ന അപേക്ഷാ കാലാവധി നാളെ അര്‍ധരാത്രിവരെ ദീര്‍ഘിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. പരീക്ഷാഫല പ്രസിദ്ധീകരണത്തിന് പിന്നാലെ പുനര്‍മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട നടപടികളില്‍ നിരവധി വിദ്യാര്‍ഥികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇതുമൂലം അപേക്ഷ സമര്‍പ്പിക്കാന്‍ ബുദ്ധിമുട്ട് നേരിട്ട വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികളില്‍ നിന്നുള്ള അഭ്യര്‍ഥനകളും സാങ്കേതിക പ്രശ്‌നങ്ങളും പരിഗണിച്ചാണ് സമയപരിധി നീട്ടിയതെന്ന് സിബിഎസ്ഇ വ്യക്തമാക്കി. വെബ്‌സൈറ്റുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളുടെ കാരണം പരിശോധിച്ചുവരുകയാണെന്നും അധികൃതര്‍ അറിയിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കുമായി അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പുതുക്കിയ സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സിബിഎസ്ഇ നിര്‍ദേശിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *