വയനാട് ചുരം മൂന്നാം വളവിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതത്തടസ്സം അനുഭവപ്പെട്ടു. കെ.എസ്.ആർ.ടി.സി ബസ് റോഡിന് കുറുകെ കിടന്നത് കാരണം ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ദീർഘദൂര സർവീസുകൾ നടത്തുന്ന വാഹനങ്ങളടക്കം ചുരത്തിൽ കുടുങ്ങി
ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും നാട്ടുകാരും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു ചുരത്തിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

