ലോകകപ്പ് ഫുട്ബോൾ 2026 ലെ ആദ്യ മത്സരത്തിൽ ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ താരം കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു.നെയ്മറിന് ഗ്രൂപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഞായറാഴ്ച പുലർച്ചെ 3.30-നാണ് ലോകകപ്പിലെ ബ്രസീൽ- മൊറോക്കോ മത്സരം. നെയ്മറിന്റെ അസാന്നിധ്യത്തിൽ ഫ്ലെമെങ്കോ താരം ലൂക്കാസ് പഖെറ്റയായിരിക്കും മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന റോൾ ഏറ്റെടുക്കുക.

