സംസ്ഥാനത്ത് ലഹരിമരുന്നിന്റെ ഉപയോഗവും വിപണനവും വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള പോലീസ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ; ദ നാർക്കോ ഹണ്ട്’ (Operation Toofan: The Narco Hunt) പദ്ധതിയുടെ ഭാഗമായി, ലഹരി മാഫിയ സംഘങ്ങളെ കൃത്യമായി നിരീക്ഷിക്കാനും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പൊതുജനങ്ങൾക്ക് ഇപ്പോൾ നേരിട്ട് പോലീസിന് രഹസ്യവിവരങ്ങൾ കൈമാറാവുന്നതാണ്. നിങ്ങളുടെ പരിസരത്തോ ശ്രദ്ധയിലോ പെടുന്ന ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി കൈമാറാൻ തൂഫാൻ ഇന്റലിജൻസ് പ്രത്യേക സംവിധാനമൊരുക്കിയിട്ടുണ്ട്.
📞 വിവരങ്ങൾ കൈമാറേണ്ട ഫോൺ നമ്പറുകൾ:
ലഹരി വിപണനമോ ഉപയോഗമോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച് രഹസ്യ വിവരം അറിയിക്കാവുന്നതാണ്:
• 📱 9497979794
• 📱 9497927797
വാട്സ്ആപ്പ് വഴിയും രഹസ്യവിവരങ്ങൾ നൽകാം
വാട്സ്ആപ്പ് നമ്പർ: 9995966666
എങ്ങനെ വിവരങ്ങൾ കൈമാറണം?
ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ആര്, എപ്പോൾ, എവിടെ വെച്ചാണ് എന്ന കൃത്യമായ വിവരങ്ങൾ ശബ്ദസന്ദേശം (Voice message), ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ എന്നിവ വഴി ഈ വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കാവുന്നതാണ്.
◾ ലഹരി സംഘങ്ങളെക്കുറിച്ച് ഭയമില്ലാതെ ജനങ്ങൾക്ക് വിവരങ്ങൾ നൽകാം. വിവരങ്ങൾ കൈമാറുന്നവർ അവരുടെ പേരോ മറ്റ് വ്യക്തിഗത വിവരങ്ങളോ നൽകേണ്ടതില്ല.
നമ്മുടെ നാടിനെയും വരുംതലമുറയെയും ലഹരി എന്ന മഹാവിപത്തിൽ നിന്ന് രക്ഷിക്കാൻ ഈ പോരാട്ടത്തിൽ പങ്കാളികളാകൂ. നിങ്ങളുടെ ചുറ്റുമുള്ള സംശയാസ്പദമായ സാഹചര്യങ്ങൾ ഉടൻ തന്നെ പോലീസിനെ അറിയിക്കൂ.

