സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഇന്ന് 12 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ലാ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യ‍ജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദശം നൽകി.

 

17 ദിവസത്തിനിടെ 91 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മാത്രം 105 ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ഡെങ്കി ബാധിച്ചത് 1029 പേർക്കാണ്. 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വർഷം 22 എലിപ്പനി മരണമാണ് റിപ്പോർട്ട് ചെയ്തത്. പതിനായിരത്ത് മുകളിലാണ് സംസ്ഥാനത്തെ പനി ബാധിതരുടെ കണക്ക്. മൂന്ന് ദിവസം ഡ്രൈഡേ ആചരിക്കാനാണ് ആരോഗ്യവകുപ്പിൻ്റെ നിർദേശം

 

മലപ്പുറം അലിപ്പറമ്പിൽ 75കാരിയാണ് ഷിഗെല്ല ബാധിച്ച് മരിച്ചത്. തൃശ്ശൂർ അരിമ്പൂരിൽ വൃദ്ധദമ്പതികൾക്കും കണ്ണൂരിൽ 62കാരിക്കും രോഗം സ്ഥിരീകരിച്ചു. ഈ മാസം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 91ആയി. ഈ വർഷം റിപ്പോർട്ട് ചെയ്ത ആറ് മരണങ്ങളിൽ അഞ്ചും17 ദിവസത്തിനുള്ളിൽ ഉണ്ടായതാണ്. 105 പേർക്കാണ് ഇന്ന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരു അമീമ്പിക് മസ്തിഷ്കജ്വര കേസ് കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 19 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്ന് മാത്രം 12,191 പേർ പനി ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *