വിജയ് സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി മാരി വില്‍സണ്‍ അവതരിപ്പിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വാഗ്ദാനങ്ങള്‍ പടിപടിയായി നടപ്പിലാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. സംസ്ഥാനത്തെ കട വിമുക്തമാക്കുക എന്നത് ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ഒട്ടനവധിയായ ജനകീയ പ്രഖ്യാപനങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 139 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസത്തിന് 44,537 കോടി രൂപയും ഉന്നന വിദ്യാഭ്യസത്തിന് 8,393 കോടിയും യുവാക്കളുടെ കയിക പ്രവര്‍ത്തനങ്ങള്‍ക്ക് 1,051 കോടിയും സാമൂഹ്യ നീതിക്ക് 3,937 കോടി രൂപയും വകയിരുത്തി. 2036ഓടെ തമിഴ്‌നാടിനെ രാജ്യത്തെ വലിയ സാമ്പത്തിക ശക്തി ആക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്.
ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ലഹരിക്ക് എതിരെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതി. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണ മോതിരം പദ്ധതിക്ക് 560 കോടി.
വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ലാപ്‌ടോപ്പിന് 2000 കോടി. യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനത്തിനായി 150 കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമുക്ത തമിഴ്നാടിനായി സ്‌കൂളുകളില്‍ പദ്ധതി. സ്‌കൂളുകളില്‍ വൊളണ്ടിയര്‍ ഗ്രൂപ്പുകള്‍. ഡ്രഗ് ഫ്രീ തമിഴ്‌നാട് ആപ്ലിക്കേഷന്‍. ഒളിമ്പിക് സെന്ററുകള്‍ക്ക് 50 കോടി എന്നീ പ്രഖ്യാപനങ്ങളുമുണ്ട്.
