ലക്കിടി: പൂക്കോട് വെറ്റിനറി കോളേജ് റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് പരിക്ക്. ലക്കിടി എത്തുന്നതിന് തൊട്ടുമുൻപുള്ള വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റത് പൂനൂർ സ്വദേശിയായ യുവാവിനാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട റോയൽ എൻഫീൽഡ് ബൈക്കിന്റെ നമ്പർ KL 56 X 9897 ആണ്. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി യുവാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

