വനിതാ കമ്മീഷൻ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു

കൽപ്പറ്റ:സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞായിഷയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 46 പരാതികൾ പരിഗണിച്ചു. രണ്ട് പരാതികൾ തീർപ്പാക്കുകയും മൂന്ന് കേസുകളിന്മേൽ പൊലീസിൽ നിന്നുള്ള റിപ്പോർട്ട് തേടുകയും ചെയ്തു. ഒരു പരാതി ലീഗൽ സർവീസ് അതോറിറ്റിയ്ക്ക് വിട്ടു. മറ്റ് കേസുകൾ അടുത്ത അദാലത്തിൽ വാദം കേൾക്കാനായി മാറ്റിവെച്ചു. പുതിയതായി ഒരു പരാതി കൂടി അദാലത്തിൽ സ്വീകരിക്കുകയും ചെയ്തു. വനിതാ കമ്മീഷൻ ഉദ്യോഗസ്ഥരായ ആൻസി, ബിനി റോസ് എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *