ന്യൂഡൽഹി: ലഡാക്കിലെ തന്ത്രപ്രധാനമായ ന്യോമ (Nyoma) എയർഫീൽഡിൽ ‘ഐഎൽ-76 എംഡി’ (IL-76MD) എന്ന സ്ട്രാറ്റജിക് സിവിലിയൻ/സൈനിക ഗതാഗത വിമാനം വിജയകരമായി നിലത്തിറക്കി ഇന്ത്യൻ വ്യോമസേന. ലോകത്ത് ഏതൊരു ഐഎൽ-76 വിമാനവും നടത്തുന്ന ഏറ്റവും ഉയർന്ന ഉയരത്തിലുള്ള (Highest-Altitude Landing) ചരിത്രപരമായ ലാൻഡിംഗാണിത്. വ്യോമസേനാ പൈലറ്റുമാരുടെ സമാനതകളില്ലാത്ത പ്രൊഫഷണലിസവും വിമാനത്തിന്റെ പരുക്കൻ ശേഷിയുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യൻ വ്യോമസേനയുടെ IL-76MD വിമാനം നൈമയിൽ വിജയകരമായി ലാൻഡ് ചെയ്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. ലോകമെമ്പാടും ഈ വിമാനം ഇതുവരെ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന ഉയരത്തിലുള്ള ലാൻഡിംഗ് ആണിത്,” വ്യോമസേന സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
വിമാനത്തിന്റെ മികച്ച കഴിവുകളും അത് പറത്തിയ പൈലറ്റുമാരുടെയും ക്രൂവിന്റെയും വൈദഗ്ദ്ധ്യം, കൃത്യത, അനുഭവപരിചയം എന്നിവയുമാണ് ഈ വിജയത്തിനു പിന്നിൽ. ആയുധങ്ങൾ മുതൽ സൈനികരെ വരെ ദ്രുതഗതിയിൽ എത്തിക്കാൻ IL-76MD ഉപയോഗപ്പെടുത്താറുണ്ട്. റഷ്യൻ നിർമ്മിത ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനമാണ് IL-76MD.
