നെടുമ്പാശ്ശേരി അപകടം ; മദ്യപിച്ച് സുഹൈൽ കാർ ഓടിച്ചത് 160 കിലോമീറ്റെർ സ്പീഡിൽ

നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് 3 പേരുടെ മരണത്തിനിടക്കിയ സംഭവത്തിൽ സുഹൈലിനെതിരെയുള്ള കുരുക്ക്‌ മുറുകുന്നു . സുഹൈൽ പോലീസിനോട് പറഞ്ഞത് നുണയെന്ന് തെളിഞ്ഞിരിക്കുകയാണ് . 120 കലോമീറ്റെർ വേഗതയിലാണ് വാഹനമോടിച്ചത് എന്നായിരുന്നു സുഹൈൽ പോലീസിന് മൊഴി നൽകിയത് .

എന്നാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ചിത്രീകരിച്ച വിഡിയോയിൽ നിന്നും 160 കിലോമീറ്റെർ വേഗതയിലാണ് സുഹൈൽ മരണപ്പാച്ചിൽ നടത്തിയതെന്ന തെളിവാണ് പോലീസിന് ലഭിച്ചത് .ഒപ്പം സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട് . സിയാൽ പരിപാലിക്കുന്ന വിമാനത്താവളത്തിലേക്കുള്ള റോഡിൽ അപകടം നടന്ന 500 മീറ്ററിനുള്ളിൽ 5 ക്യാമെറകൾ ഉണ്ട് . അപകടസമയത്ത് 11 സെക്കന്റ് കൊണ്ട് സുഹൈൽ അരക്കിലോമീറ്റർ പിന്നിട്ടു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത് . ഇതോടെ സുഹൈലിനെതിരെയുള്ള കുരുക്ക് മുറുകുകയാണ് .


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!