ഫിഫ ലോകകപ്പ് 2026-ല്‍ ആവേശകരമായ ഗോളടി മത്സരത്തിനൊടുവില്‍ സെനഗലിനെ വീഴ്ത്തി ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അറ്റ്ലാന്റയില്‍ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ 3-2 എന്ന സ്കോറിനാണ് ബെല്‍ജിയം വിജയം പിടിച്ചെടുത്തത്.
അധിക സമയത്തായിരുന്നു ബെല്‍ജിയത്തിന്റെ ജയം. യൂറി ടൈലെമാന്‍സിന്റെ ഇരട്ട ഗോളുകളും റൊമേലു ലുക്കാക്കുവിന്റെ ഒരു ഗോളുമാണ് ബെല്‍ജിയത്തിന് തുണയായത്. മറുഭാഗത്ത് സെനഗലിന് വേണ്ടി ഹബീബ് ഡിയാറയും ഇസ്മായില സാറും സ്കോര്‍ ചെയ്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അത് മതിയാകുമായിരുന്നില്ല. 2-0ത്തിന് മുന്നില്‍ നിന്ന ശേഷമാണ് സെനഗല്‍ തോല്‍വി സമ്മതിച്ചത്.

