ബത്തേരി:വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക് . ചീരാൽ കുടുക്കി സ്വദേശി ഇന്ദ്രജിത്തിനാണ് പരിക്കേറ്റത്. ഇയാളെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ നമ്പികൊല്ലിക്കും പഴൂരിനും ഇടയിലായിരുന്നു അപകടം. ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും എതിരെ വരുകയായി രുന്ന ബൊലേറോ ജീപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
വാഹനാപകടം ബൈക്ക് യാത്രികന് പരിക്ക്

