12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ?’; വ്യവസായ പ്രമുഖരോട് നേർക്കുനേർ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

’12 ലക്ഷം വരെ നികുതി ഒഴിവാക്കിത്തന്നു, എന്നിട്ട് നിങ്ങൾ ശമ്പളം കൂട്ടിയോ! ആദായനികുതിയിലും കോർപ്പറേറ്റ് നികുതിയിലും കേന്ദ്ര സർക്കാർ വൻ ഇളവുകൾ നൽകിയിട്ടും ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനോ കൂടുതൽ പേർക്ക് തൊഴിൽ നൽകാനോ കോർപ്പറേറ്റ് മേഖല തയ്യാറാകുന്നുണ്ടോ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി – FICCI) ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് രാജ്യത്തെ പ്രമുഖ വ്യവസായ പ്രമുഖരെ വേദിയിലിരുത്തി പ്രധാനമന്ത്രി ഈ നിർണ്ണായക ചോദ്യം ഉന്നയിച്ചത്. സർക്കാർ നൽകുന്ന നികുതി ഇളവുകളുടെ പ്രയോജനം സാധാരണക്കാരായ ജീവനക്കാരിലേക്ക് കൂടി എത്തുന്നുണ്ടെന്ന് വ്യവസായ ലോകം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

“2014-ൽ അടിസ്ഥാന കോർപ്പറേറ്റ് നികുതി നിരക്ക് 30 ശതമാനമായിരുന്നു. അത് ഞങ്ങൾ 22 ശതമാനമായി കുറച്ചു. ഇന്ന് ഇന്ത്യയിൽ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി നൽകേണ്ടതില്ല. 12 ലക്ഷം രൂപ വരെയുള്ള നികുതി ഞാൻ ഒഴിവാക്കിത്തന്നു, പക്ഷേ നിങ്ങൾ ജീവനക്കാരുടെ ശമ്പളം കൂട്ടുകയോ കൂടുതൽ പേരെ ജോലിക്കെടുക്കുകയോ ചെയ്തോ? ‘മോദിജി നിങ്ങൾ ചെയ്തോളൂ, ബാക്കി ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന രീതിയിലാണോ കാര്യങ്ങൾ മുന്നോട്ട് പോകേണ്ടത്?” – പ്രധാനമന്ത്രി ചോദിച്ചു. സദസ്സിൽ ചിരി പടർത്തിയെങ്കിലും വ്യവസായ പ്രമുഖർക്കുള്ള കൃത്യമായ ഓർമ്മപ്പെടുത്തലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!