സ്വര്‍ണവില 6 ദിവസം കൊണ്ട് കുറഞ്ഞത് 5080 രൂപഇന്ന് മാത്രം ഒരു പവന് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത് 1880 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 95840 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 235 രൂപയും കുറഞ്ഞു. ഗ്രാം ഒന്നിന് 11980 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
ഇന്നത്തെ സ്വർണവില വിവരങ്ങൾ
• 22 കാരറ്റ് സ്വർണം. ഒരു പവന് 95,840 രൂപയും, ഒരു ഗ്രാമിന് 11,980 രൂപയുമാണ് ഇന്നത്തെ നിരക്ക്.
• 18 കാരറ്റ് സ്വർണം. ഒരു ഗ്രാമിന് 195 രൂപ കുറഞ്ഞ് 9,805 രൂപയിലെത്തി.
• വെള്ളിവില. സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 5 രൂപ കുറഞ്ഞ് 180 രൂപയായി.
കഴിഞ്ഞ 6 ദിവസത്തെ വിലയിടിവ്
നവംബർ 14-ന് ഒരു പവൻ സ്വർണത്തിന് 1,00,920 രൂപയായിരുന്നു വില. തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായ ഇടിവിലൂടെ ആറ് ദിവസം കൊണ്ട് പവന് ആകെ 5,080 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
• നവംബർ 14 & 15. ഒരു പവന് 1,00,920 രൂപ.
• നവംബർ 16. ഒരു പവന് 1,00,320 രൂപ.
• നവംബർ 17. ഒരു പവന് 99,760 രൂപ.
• നവംബർ 18. ഒരു പവന് 97,720 രൂപ.
• നവംബർ 19. ഒരു പവന് 95,840 രൂപ
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞിരിക്കുന്ന വിലകൾ സ്വർണത്തിന്റെ വിപണി നിരക്ക് മാത്രമാണ്. ആഭരണമായി വാങ്ങുമ്പോൾ പണിക്കൂലി, 3% ജിഎസ്ടി (GST), ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ അധികമായി നൽകേണ്ടിവരും
