ബില്ലിൽ 50 പൈസ ‘റൗണ്ട് ഓഫ്’ ചെയ്ത് അധികം വാങ്ങി; റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷൻ

ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബിൽ തുക റൗണ്ട് ഓഫ് ചെയ്ത് 50 പൈസ അധികം ഈടാക്കിയ റസ്റ്ററന്റിന് 10,000 രൂപ പിഴ ചുമത്തി ജയ്പുർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. അധികമായി വാങ്ങിയ 50 പൈസ പരാതിക്കാരന് തിരികെ നൽകുന്നതിനൊപ്പം, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്ക് 7,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവ് ഇനത്തിൽ 3,000 രൂപയും നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്. ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഏകപക്ഷീയമായി ബിൽ തുക കൂട്ടുന്നത് ‘അനുചിതമായ വ്യാപാരരീതി’യാണെന്നും പരാതി സമയബന്ധിതമായി പരിഹരിക്കാത്തത് ‘സേവനത്തിലെ വീഴ്ച’യാണെന്നും കമ്മിഷൻ വ്യക്തമാക്കി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!