വിദ്യാർത്ഥിയുടെ കൈവിരൽ ഡെസ്കിന്റെ ദ്വാരത്തിൽ കുടുങ്ങി സുരക്ഷിതമായി പുറത്തെടുത്തു ഫയർഫോഴ്സ്

മാനന്തവാടി: തൊണ്ടർനാട് പഞ്ചായത്ത് ഒന്നാം വാർഡിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്. സ്കൂളിൽ വെച്ച് വിദ്യാർത്ഥിയുടെ കൈവിരൽ ഡെസ്കിൽ കുടുങ്ങി . സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് സുഹൈൽ (11) എന്ന കുട്ടിയുടെ കൈവിരകാണ് ഡെസ്കിന്റെ നടുഭാഗത്തുള്ള ചെറിയ ദ്വാരത്തിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയത്.

 

കുട്ടിയുടെ വിരൽ പുറത്തെടുക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ സ്കൂൾ അധികൃതർ ഉടൻ തന്നെ മാനന്തവാടി അഗ്നിരക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ ഫയർഫോഴ്സ് സേനാംഗങ്ങൾ സ്കൂളിൽ എത്തിച്ചേർന്നു. തുടർന്ന് അതിജാഗ്രതയോടെ പ്രത്യേക കട്ടർ ഉപയോഗിച്ച് ഡെസ്കിന്റെ ആ ഭാഗം മുറിച്ചുമാറ്റി വിദ്യാർത്ഥിയുടെ കൈവിരൽ യാതൊരുവിധ പരിക്കുകളുമില്ലാതെ പൂർണ്ണ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ആശങ്കയാണ് ഒഴിവാക്കിയത്.

 

ഈ മാതൃകാപരമായ രക്ഷാപ്രവർത്തനത്തിന് Gr.SFRO (m) ഇ.ജെ. മത്തായി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.കെ. രാജേഷ്, രഞ്ജിത്ത് കെ.ആർ., പ്രിയേഷ്, സോൾവിൻ, ഹോം ഗാർഡ് ബാബുമോൻ ഇ.ജെ. എന്നിവർ നേതൃത്വം നൽകി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!