കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: കാണാതായ ഒരാൾക്കായി തിരച്ചിൽ അഞ്ചാം ദിവസവും തുടരുന്നു

മേപ്പാടി  : കള്ളാടി തുരങ്കപാത നിർമ്മാണത്തിനിടെയുണ്ടായ വൻ ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ട വിക്രം റാണയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. ദുരന്തം നടന്ന് അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം നടന്ന പ്രദേശത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുക.

 

തുരങ്കത്തിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾക്കുമായി കൊങ്കൺ റെയിൽവേയിൽ നിന്നുള്ള വിദഗ്ധ സംഘം ഇന്ന് സംഭവസ്ഥലം സന്ദർശിച്ചേക്കും. അപകടത്തെ തുടർന്ന് പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന തൊഴിലാളികളുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.

 

അതേസമയം, തുരങ്കം തകർന്നതിനെ തുടർന്ന് പരിസര പ്രദേശങ്ങളിൽ സുരക്ഷാ ഭീഷണിയുണ്ടായതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ തുടരുകയാണ്. 49 കുടുംബങ്ങളിലെ 132 പേരാണ് നിലവിൽ ക്യാമ്പുകളിൽ കഴിയുന്നത്. പ്രദേശത്തെ മണ്ണൊലിപ്പ് സാധ്യതയും ഘടനയും പരിശോധിച്ച ശേഷമേ ഇവരെ മടക്കി അയക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *