വയനാട് പൊഴുതനയില്‍ പുലി കൂട്ടില്‍ അകപ്പെട്ടു.സേട്ടുക്കുന്ന് മേഖലയില്‍ വളര്‍ത്തു മൃഗങ്ങളെ കൊലപ്പെടുത്തിയ പുലിയാണ് വനം വകുപ്പിന്റെ കൂട്ടിലായത്.പൊഴുതന മേഖലയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി ആഴ്ചകളായി നാട്ടുകാരെ ഭീതിയയിൽ ആഴ്ത്തിയ പുലിയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത് .
കല്പറ്റ സെക്ഷൻ സേട്ടുകുന്നു ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ ആണ് പുലി കുടുങ്ങിയത് . കുറച്ചു ദിവസങ്ങളായി പ്രദേശത്തെ ജനവസമേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചിരുന്ന പുലിയാണ് ഇന്ന് പുലർച്ചെ കൂട്ടിൽ അകപ്പെട്ടത്. പുലിയെ ഉടൻ സ്ഥലത്തു നിന്ന് മാറ്റും. വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്
