ഫി​ഫ ലോ​ക​ക​പ്പ് 2026 ;ഫ്രാൻസിനെ കീഴടക്കി സ്പെയിൻ ഫൈനലിൽ

ഫി​ഫ ലോ​ക​ക​പ്പ് 2026ന്‍റെ ഫൈനലിൽ കടന്ന് സ്പെയിൻ. സെ​മി ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെട്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെട്രോ പോറോ 58ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്. വാശിയേറിയ മത്സരത്തിൽ ഒന്നാം പകുതിയിൽ പിന്നെ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 58-ാം മിനിട്ടിൽ പെഡ്രോ പോളോയിലൂടെ സ്പെയിൻ ലീഡ് നില ഉയർത്തി. 60-ാം മിനിട്ടിൽ യമാൽ വലകുലുക്കിയെങ്കിലും ലൈൻസ്മാൻ ഓക്സൈഡ് വിളിച്ചു.

 

ആദ്യ പകുതിയിൽ പുറത്തെടുത്ത പോരാട്ടം രണ്ടാം പകുതിയിൽ ഫ്രഞ്ച് കളിക്കാരിൽ കണ്ടതേയില്ല. അതേസമയം ഫ്രാൻസിന്റെ ഓരോ മുന്നേറ്റവും വർദ്ധിത വീര്യത്തോടെ സ്പെയിൻ തട്ടിയകറ്റി. എംബപ്പെയുടെ ഗോളെന്ന് കരുതിയ ഷോട്ട് കുക്കുറെല്ലയുടെ കാലിൽ തട്ടി പുറത്തേക്ക് തെറിച്ചത് ഫ്രാൻസിന്റെ പ്രതീക്ഷ പിന്നെയും തെറ്റിച്ചു. ഏഴ് മിനിട്ട് എക്സ്ട്രാ ടൈമിൽ ഫ്രഞ്ച് സൂപ്പർതാരം ഡെംബാലെയുടെ ഷോട്ട് സ്പാനിഷ് ഗോളി ഉനൈ സൈമൺ കൃത്യമായി കൈക്കലാക്കുകയും ചെയ്തു.

 

2010ന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിലെത്തുന്നത്. അന്ന് ചാമ്പ്യന്മാരായി മാറി. നാളെ നടക്കുന്ന അർജന്റീന-ഇംഗ്ളണ്ട് പോരാട്ടത്തിലെ വിജയികളുമായി അവർ ഫൈനലിൽ ഏറ്റുമുട്ടും. തോറ്റെങ്കിലും ഫ്രാൻസിന് 19ന് ലൂസേഴ്സ് ഫൈനലിൽ മൂന്നാം സ്ഥാനത്തിനായി പോരാടാം. ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്‍റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *