എം.ഡി.എം.എയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിൽ

വെള്ളമുണ്ട :  മാരക ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ വെള്ളമുണ്ട പോലീസിന്റെ പിടിയിലായി. പുതുശേരിക്കടവ് മേലെ നറുക്കിൽ നന്ദു (27), പന്തിപൊയിൽ അയിക്കാരൻ വീട്ടിൽ സുബൈർ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇൻസ്പെക്ടർ പി.സി. റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

 

താമരശ്ശേരി ഭാഗത്തു നിന്നും അഞ്ചാം മൈൽ ഭാഗത്തേക്ക് ലഹരിമരുന്ന് കടത്തി ക്കൊണ്ടുവരുന്നതിനിടെയാണ് ഇവർ വലയിലായത്. പ്രതികളിൽ നിന്നും 2 മില്ലിഗ്രാം എം.ഡി.എം.എ, 3 ഗ്രാം ഹാഷിഷ് ഓയിൽ, 22 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് കണ്ടെടുത്തു. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ജില്ലയിൽ ലഹരിമരുന്ന് വിനിമയത്തിനെതിരെ പോലീസ് പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്. പിടിയിലായ പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പോലീസ് അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *