കണ്ണൂർ: കണ്ണൂർ നഗരത്തിൽ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മട്ടന്നൂർ വായന്തോട് സ്വദേശി കെ.പി. സംപ്രത്തിന്റെയും നജിലയുടെയും മകൻ അനീഖ് സംപ്രത്ത് (17) ആണ് മരിച്ചത്. ഞായറാഴ്ച അർധരാത്രി 12.30 മണിയോടെ കണ്ണൂർ തെക്കേ ബസാറിനടുത്തുള്ള ഫ്ലാറ്റിലാണ് സംഭവം…
സെക്യൂരിറ്റി ജീവനക്കാരനോട് മുറിയിൽ ഭക്ഷണം കൊടുക്കാനാണെന്ന് പറഞ്ഞാണ് അനീഖ് ഫ്ലാറ്റിലേക്ക് പ്രവേശിച്ചത്. തുടർന്ന് ഫ്ലാറ്റിന്റെ ഏറ്റവും മുകളിലത്തെ 17-ാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനീഖിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഭവൻസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് മരിച്ചത്. അസീം സംപ്രത്ത് സഹോദരനാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരം 4 മണിയോടെ മട്ടന്നൂർ പാലോട്ടുപള്ളി ഖബർസ്ഥാനിൽ മൃതദേഹം കബറടക്കും.
