എടവക : അമ്പലവയൽ ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടത്തിന് കാരണമായത്. ഇന്ന് (ഞായറാഴ്ച) രാവിലെയായിരുന്നു സംഭവം.
നിയന്ത്രണം നഷ്ടമായ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച ശേഷം സമീപത്തെ വീടിന്റെ സംരക്ഷണ മതിലിലും തട്ടിയാണ് നിന്നത്. അപകടത്തിൽ ബസ് യാത്രക്കാർക്കോ വഴിയാത്രക്കാർക്കോ പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി. മതിലിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
