കുർക്കുറെ പാക്കറ്റിലെ കളിപ്പാട്ടം വിഴുങ്ങി അഞ്ച് വയസുകാരന് ദാരുണാന്ത്യം

കർണാടക:മൈസൂരു ജില്ലയിലെ ഗൗരീപുര ഗ്രാമത്തിൽ കുർക്കുറെ പാക്കറ്റിൽ നിന്നും ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടം വിഴുങ്ങിയതിനെ തുടർന്ന് അഞ്ച് വയസ്സുള്ള ആൺകുട്ടി മരിച്ചു. ഇന്നലെ (1.8.26) ആയിരുന്നു സംഭവം. ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് ഗൗരമ്മയുടെയും ശങ്കർ നായക്കിന്‍റെയും ചെറുമകനും സന്തോഷിന്‍റെയും ഐശ്വര്യയുടെയും ഏക മകനുമായ മുകുന്ദ് മയൂർ ആണ് മരിച്ചത്.

 

പ്രാഥമിക വിവരം അനുസരിച്ച്, കുർകുറെ പാക്കറ്റിനുള്ളിൽ നിന്ന് കണ്ടെത്തിയ ഒരു ചെറിയ പ്ലാസ്റ്റിക് ഗിഫ്റ്റ് ബോൾ കുട്ടി വിഴുങ്ങുകയായിരുന്നെന്നും ഇത് തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

കുർക്കുറെ പാക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച പ്ലാസ്റ്റിക് പന്ത് ഉപയോഗിച്ച് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ അത് വിഴുങ്ങിയതാകാമെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശ്വാസം കഴിക്കാൻ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടപ്പോഴാണ് വീട്ടുകാർക്കും സംശയം തോന്നിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ഹുൻസൂർ റൂറൽ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *