കൽപ്പറ്റ : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്നുണ്ടാകുന്ന കാർഷിക വിളനാശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കൃഷി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതി മൂലമുണ്ടാകുന്ന കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ കർഷകർക്ക് അതത് ജില്ലകളിലെ കൺട്രോൾ റൂമുകളിൽ നേരിട്ട് അറിയിക്കാവുന്നതാണ്.
കൃഷിനാശത്തിന് ധനസഹായം ലഭിക്കുന്നതിനായി കൃഷി വകുപ്പിന്റെ www.aims.kerala.gov.ഇനി എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൃത്യസമയത്ത് വിവരം അറിയിക്കുന്നതിലൂടെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി അർഹമായ ആനുകൂല്യങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് കൃഷി വകുപ്പ് അറിയിച്ചു.
വയനാട് ജില്ലയിലെ കർഷകർക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:
9383471912, 9383472442
മറ്റ് ജില്ലകളിലെ പ്രധാന കൺട്രോൾ റൂം നമ്പറുകൾ:
1.തിരുവനന്തപുരം: 9383470086,
2.കൊല്ലം: 9383470318,
3.പത്തനംതിട്ട: 9383470499,
4.ആലപ്പുഴ: 9383470561,
5.കോട്ടയം: 9383470704,
6.ഇടുക്കി: 9383470821,
7.എറണാകുളം: 9383471150,
8.തൃശ്ശൂർ: 9383473242,
9.പാലക്കാട്: 9383471457,
10 .മലപ്പുറം: 9383471618,
11 .കോഴിക്കോട്: 9383471779,
12.കണ്ണൂർ: 9383472028,
13.കാസർഗോഡ്: 9383471961.
#WayanadNews #AgricultureDepartment #CropDamage #FarmersRelief #WayanadDaily
