വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിൽപ്പന കേന്ദ്രമാക്കി മാറ്റരുത്: ജില്ലാ യൂത്ത് വിങ്ങ് കമ്മിറ്റി

കൽപ്പറ്റ: വയനാട് വജില്ലയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യൂണിഫോം തുണികൾ, ബാഗ്, നോട്ട്ബുക്ക്, ഷൂസ് തുടങ്ങിയ സാധനങ്ങൾ നിയമ വിരുദ്ധമായി വ്യാപകമായ രീതിയിൽ വിൽക്കുന്നത് അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് ജില്ല കമ്മിറ്റി അറിയിച്ചു.

 

തകർന്ന് കിടക്കുന്ന വ്യാപാര മേഖല സ്ക്‌കൂൾ തുറക്കുന്ന സമയത്ത് കിട്ടുന്ന ചെറിയ രീതിയിൽ ഉള്ള കച്ചവടങ്ങളാണ് ഇത്തരത്തിൽ നഷ്ട‌പ്പെടുന്നത്. ഇതുമായ് ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കളക്ടർക്കും, വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഫൈസൽ മീനങ്ങാടി, സെക്രെട്ടറി ഷൈജൽ കുന്നത്ത്, ട്രഷറർ അൻവർ, സഹഭാരവാഹികളായ ഗോപൻ, ജലീൽ, ഷൈജൽ, ബാബുരാജേഷ്, യൂനസ്, അഷ്ക്കർ, അങ്കിത എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *