ജില്ലാതല സ്കൂൾ പ്രവേശനോത്സവം; സംഘാടക സമിതി യോഗം ചേർന്നു

പെരിക്കല്ലൂർ:പുതിയ അദ്ധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന് മുന്നോടിയായി സംഘാടക സമിതി യോഗം ചേർന്നു. പെരിക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു അധ്യക്ഷയായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ് പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ വിശദീകരിച്ചു.

 

ജൂൺ ഒന്നിന് പെരിക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് ജില്ലാതല പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് മുഖ്യാതിഥിയാവും. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടികൾ. ജില്ലാതല പ്രവേശനതോത്സവത്തിന് പുറമെ ജൂൺ ഒന്നിന് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. സംഘാടക സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, പ്രതിനിധികൾ അധ്യാപക സംഘടന നേതാക്കൾ, പെരിക്കല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വി.കെ വിനു രാജൻ മാസ്റ്റർ, ഹെഡ്മിസ്ട്രസ് എം.പി കൊച്ചുത്രേസ്യ എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *