പുഴവെള്ളത്തിൽ ഒലിച്ചുപോയപശുവിനെയും കിടാവിനെയും സുരക്ഷിതമായി കരയ്ക്കെത്തിച്ച് മാനന്തവാടി ഫയർ & റെസ്ക്യൂ ടീം

മാനന്തവാടി:  മക്കിക്കൊല്ലിയിൽ  പുഴവെള്ളത്തിൽ ഒലിച്ചുപോയ ആടിയാനൽ വീട്ടിൽ ബിജുവിന്റെ പശുവിനെയും കിടാവിനെയും സുരക്ഷിതമായി കരയ്ക്കെത്തിച്ച് മാനന്തവാടി ഫയർ & റെസ്ക്യൂ ടീം.

പശുവും കിടാവും ഒലിച്ചു പോയ വിവരമറിഞ്ഞ ഉടൻ തന്നെ മാനന്തവാടി സ്റ്റേഷൻ ഓഫീസർ (Gr) ശ്രീ സുരേഷ് കുമാർ T യുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ സ്ഥലത്തെത്തുകയും, പശുവിനെയും കിടാവിനെയും സുരക്ഷിതമായി പുറത്തെടുത്ത് ഉടമസ്ഥന് കൈമാറുകയും ചെയ്തു.

കേരള ഫയർ ഫോഴ്സ് സ്കൂബ ഇൻസ്ട്രക്ടർ കൂടിയായ ഫയർ ഓഫീസർ ശ്രീ ബിനു എം ബിയും അജിൽ കെ യുമാണ് സാഹസികമായി പശുവിനെ കരക്കെത്തിച്ചത്.കിടാവിനെ എല്ലാവരും ചേർന്ന് പെട്ടെന്ന് തന്നെ കരക്കെത്തിച്ചു.സീനിയർ ഫയർ ഓഫീസർ ശ്രീ അനീഷ്,ഫയർ ഓഫീസർമാരായ രമേഷ് എം പി,രജീഷ് കെ,ആസിഫ് ഇ കെ,അജിൽ കെ, KHG മാരായ ബാബുമോൻ ഇ ജെ,ജോബി പി യു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *