കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1501ആം ജന്മദിനം ഇന്ന്. ‘അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ല’ എന്ന് പ്രഖ്യാപിച്ച നേതാവ്.നാടെങ്ങും പ്രവാചക സ്നേഹികൾ നബിദിനം ഇന്ന് ആഘോഷിക്കുന്നു. പള്ളികളിലും മദ്രസകളിലും വെച്ചാണ് നബിദിനാഘോഷം നടക്കാറുള്ളത്. പലയിടങ്ങളിലും ദിവസങ്ങൾക്ക് മുൻപേ ബഹുവർണ്ണ ബൾബുകളും തോരണങ്ങളും ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്.
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ സമസ്തയുടെയും . എസ് കെ എസ് എസ് എഫിന്റെയും. പതാകകൾ വഴികളിലുടനീളം തോരണങ്ങൾക്കൊപ്പം കെട്ടിയിട്ടുണ്ട്. പുലർച്ചെ പള്ളികളിൽ മൗലിദ് സംഗമവും. രാവിലെ മഹല്ല് കമ്മിറ്റികളുടെയും മദ്രസ വിദ്യാർത്ഥികളുടെയും ആഭിമുഖ്യത്തിൽ നബിദിന ഘോഷയാത്രയും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും ഭക്ഷണ വിതരണവും നടക്കും.
വായനക്കാർക്ക് നബിദിനാശംസകൾ
