ഓണാഘോഷം നടത്തി

പുൽപ്പള്ളി: ചെതലത്ത് റെയിഞ്ചിലെ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം നടത്തി. ഫോറസ്റ്റ് സ്‌റ്റേഷനിൽ വനപാലകരുടെ ഓണാഘോഷത്തോടനുബന്ധിച്ച് ചെതലത്ത് റെയിഞ്ച് ഓഫീസർ എം.കെ.രാജീവ് കുമാർ ഓണക്കിറ്റുകൾ വിതരണം ചെയ്തു.

 

സൗത്ത് വയനാട് ഡി.എഫ്.ഒ കെ.യു.ആഷിഖ് അലി മുൻകൈ എടുത്താണ് ചെതലത്ത് റെയിഞ്ചിൽ ദിവസ വേതന വാച്ചർമാർക്കും കുറുവ ഇക്കോ ടൂറിസം ഗൈഡുമാർക്കും ഓണക്കിറ്റുകൾ നൽകിയത്. റെയിഞ്ച് ഓഫീസർ ഗ്രേഡ് നിജേഷ്.എ, എസ്.എഫ്.ഒ, മോഹൻ കുമാർ.കെ.സി, താരനാഥ്, ജോസ് ആൻ്റണി, അശ്വിൻ കുമാർ, ചിഞ്ചു ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!