നാളെ സമൃദ്ധിയുടെ പൊൻതിരുവോണം ആഘോഷിക്കാനൊരുങ്ങി ലോകമെമ്പാടുമുള്ള മലയാളികൾ. അവസാനവട്ട ഒരുക്കങ്ങൾക്കായി ഉത്രാടപ്പാച്ചിൽ.തിരുവോണത്തെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുമായി ഉത്രാടപ്പാച്ചിൽ. നാളെയാണ് സമൃദ്ധിയുടെ പൊൻതിരുവോണം.
ഓണക്കോടിയും പൂക്കളവും സദ്യയ്ക്കുള്ള കൂട്ടങ്ങളും ഉൾപ്പെടെ അവശ്യസാധനങ്ങൾ വാങ്ങാൻ കുടുംബങ്ങൾ കൂട്ടത്തോടെ വിപണിയിലെത്തുകയാണ്. പച്ചക്കറി, പലവ്യഞ്ജന വിപണികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ ഒരുക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് വീട്ടമ്മമാരും. വസ്ത്രശാലകളിലെയും വിപണികളിലെയും തിരക്ക് ഉത്രാടദിനത്തിൽ പാരമ്യത്തിലെത്തി.
