പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ യമഹ വൈഎസെഡ്എഫ്-ആര്2 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ആര്15ല്‍ ചേരുന്ന വാഹനം, ആര് പെഡിഗ്രി നിരയിലെ ഏറ്റവും പുതിയ ബൈക്കാണ്. 2026 സെപ്റ്റംബറില്‍ ഡെലിവറികള്‍ ആരംഭിക്കും.
2.30 ലക്ഷം രൂപയാണ് പ്രാരംഭ വില. ഏറ്റവും ഉയര്‍ന്ന ആര്2 എം വേരിയന്റിന്റെ വില 2.53 ലക്ഷം വരെ ഉയരും. ഇതിന് പുതുതായി രൂപകല്‍പ്പന ചെയ്ത ചേസിസാണ്. ആര്15നെ അപേക്ഷിച്ച് ചേസിസിന്റെ ഭാരം 2 കിലോഗ്രാമില്‍ കൂടുതല്‍ കുറഞ്ഞു.
26.1 ബിഎച്പി പവറും 19.1 എന്‍എം പീക്ക് ടോര്‍ക്കുമുണ്ട്. 204സിസി, ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനാണുള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്സ്, കൂടാതെ സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ചുമുണ്ട്. മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂയിഷ് ഗ്രേ, മാറ്റ് വൈറ്റ് പേള്‍, റേസിംഗ് ബ്ലൂ, മെറ്റാലിക് ഗ്രേ എന്നീ കളര്‍ വേരിയെന്റുകളില്‍ ലഭ്യമാണ്. ഇവയില്‍, ഗ്രേ പെയിന്റ് ടോപ്പ്-എന്‍ഡ് വേരിയന്റിലാണ് ലഭിക്കുക. സ്ട്രീറ്റ്, റെയിന്‍, സ്പോര്‍ട്ട്, കസ്റ്റം ഡ്രൈവിങ് മോഡുകളുമുണ്ട്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനായും ബന്ധപ്പെടുക :
Yamaha Family Motors
Sultan Bathery
☎️ 62384 74247
75920 67169
