സൗഖ്യ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഭവന പദ്ധതി: ആദ്യ വീടിൻ്റെ താക്കോൽദാനം 30നു

സുൽത്താൻ ബത്തേരി: ദീർഘകാലം സെൻ്റ് മേരീസ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരിയും വയനാട്ടിൽ സാമൂഹിക-വിദ്യാഭ്യാസ-സഹകരണ മേഖലകളിൽ സജീവസാന്നിധ്യവുമായിരുന്ന ഫാ.മത്തായി നൂറനാലിൻ്റെയും ഭാര്യ ഡോ.അന്നമ്മ മത്തായിയുടെയും സ്മരണാർത്ഥം സൗഖ്യ ഫൗണ്ടേഷൻ്റെ ചാരിറ്റബിൾ ട്രസ്റ്റ് നടപ്പാക്കുന്ന സൗഖ്യമന്ന ഭവന പദ്ധതിയിൽ ഒരു വീടിൻ്റെ നിർമ്മാണം പൂർണമായി. കാൻസർ ബാധിതനായിരുന്ന കിഴക്കയിൽ പ്രദീപിൻ പാതിരിപ്പാലത്ത് വീടാണ് കൈമാറ്റത്തിന് സജ്ജമായത്. ഭവന നിർമ്മാണം പുരോഗമിക്കുകയാണ്. പ്രദീപ് മരണപ്പെട്ടിരുന്നു.

 

വീടിൻ്റെ താക്കോൽദാനം 30ന് ഉച്ചയ്ക്ക് 12ന് കുന്നംകുളം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് നിർവഹിക്കുമെന്ന് കത്തീഡ്രൽ വികാരി ഫാ.അനീഷ് ജോർജ്ജ് മാമ്പള്ളിൽ, ട്രസ്റ്റി മാണി മാളിയേക്കൽ, സെക്രട്ടറി എൻ.വി. വർക്കി ഞാറ്റുംകാലായിൽ, ഭവന നിർമ്മാണ കമ്മിറ്റി അംഗമായ രാജൻ തോമസ്, മാത്യൂസ് ജേക്കബ് നൂറനാൽ, എൻ.വി. ബേബി, ഒ.എം. അച്ചാമ്മ, സി.വൈ. ചെറിയാൻ, ഒ.ജെ. ബേബി, ടി.ജെ. ജോയ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രദീപിൻ്റെ ഭാര്യ താക്കോൽ ഏറ്റുവാങ്ങും. വീടിൻ്റെ ശിലാസ്ഥാപനം കഴിഞ്ഞ ഏപ്രിൽ 29ന് ഡോ.ഗീവർഗീസ് മാർ ബർണബാസ് തിരുമേനിയാണ് നിർവഹിച്ചത്.

 

ഫാ.മത്തായി നൂറനാലിൻ്റെ മകൻ ഡോ.ഐസക് മത്തായി നൂറാനാൽ ഇതിൽ 12 വീടുകളുടെ പ്രവൃത്തി നടക്കുന്നു. മറ്റുവീടുകളുടെ പണി ആരംഭ ദശയിലാണ്. ഫാ.മത്തായി നൂറനാലിൻ്റെ 25-ാം ചരമവാർഷികം ആചരിക്കുന്ന 2027 നവംബറിൽ 700 ചതുരശ്ര അടി വിസ്തീർണ്ണവും രണ്ട് കിടപ്പുമുറികളും അനുബന്ധ സൗകര്യങ്ങളുള്ള വീടാണ് ഓരോ കുടുംബത്തിനും നിർമ്മിക്കുന്നത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!