പുൽപ്പള്ളിയിൽ വിപുലമായ പരിപാടികളോടെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു

പുൽപ്പള്ളി:  പുൽപ്പള്ളിയിൽ എസ്.എൻ.ഡി.പി. യോഗം എം. കെ. രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ്, വനിതാ സംഘം തുടങ്ങിയ വിവിധ പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ഷാജി ശാന്തി, രാജു ശാന്തി പാല എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

 

ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വർണ്ണശബളമായ ജയന്തി ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ അണിനിരന്നു. തുടർന്ന് നടന്ന വിഭവസമൃദ്ധമായ ചതയദിന സദ്യയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ കലാകായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും, വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ഇതോടൊപ്പം വയനാടിന്റെ സമകാലിക പ്രശ്നങ്ങൾ പ്രമേയമാക്കി നിർമ്മിച്ച ഹ്രസ്വചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു.

 

യൂണിയൻ ചെയർമാൻ എൻ. കെ. ഷാജി, കൺവീനർ സജി കൂടിക്കുളത്ത്, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കെ. ആർ. കരുണാകരൻ, വനിതാ സംഘം പ്രസിഡന്റ് മിനി ശിവരാജൻ, സെക്രട്ടറി രജനിമോൾ ഷിബു പൂഴിക്കൊല്ലി, പി. എൻ. സുന്ദരൻ ഏരിയപ്പള്ളി, സി. എസ്. ജനാർദ്ദനൻ, കെ. പി. രാജ്മോഹൻ, സി. എസ്. സുരേഷ്, അരവിന്ദാക്ഷൻ അയിനാട്ട്, അജിത റെജി, മോഹനൻ കാവുംപറമ്പിൽ, സുധാകരൻ ചട്ടുകവകുളത്ത്, ശശി പുതുശ്ശേരി, കുമാരി പുതുക്കുളത്തിൽ, ചന്ദ്രൻ പാലേക്കാടൻ, കെ. എസ്. സാജു, രഞ്ജിത്ത് എം. എസ്., വിനോദ് മണൽവയൽ, വിജയകുമാരി പുത്തനറയിൽ, എം. ആർ. മുരളി, സന്തോഷ് പന്നപുറത്ത്, മോഹനൻ വാരിശ്ശേരി, വത്സലൻ പുതുക്കുടി, സലിംകുമാർ പട്ടാണിക്കുപ്പ്, സനീഷ് കുമാർ പാലയ്ക്കപറമ്പിൽ, പ്രസാദ് നിരവത്ത്പറമ്പിൽ, പി. എൻ. രാജൻ മാസ്റ്റർ, വിദ്യാധരൻ ഉപ്പുകണ്ടത്തിൽ, വിജയകുമാർ കൊളറാട്ടുകുന്ന്, അമ്മിണി ടീച്ചർ തുടങ്ങിയവർ ജയന്തി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!