വിളക്ക് തെളിക്കുന്നതിനിടെ ഉടുപ്പിൽ തീപടർന്ന് പൊള്ളലേറ്റ ബാലിക മരിച്ചു

മഞ്ചേരി:വിളക്ക് തെളിക്കുന്നതിനിടെ ഉടുപ്പിൽ തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഏഴു വയസ്സുകാരി അവനി മരിച്ചു. മലപ്പുറം തൃക്കലങ്ങോട് ആമയൂർ കോലോർക്കുന്ന് സ്വദേശിയായ ഈ ബാലിക ആമയൂർ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.

 

വീട്ടിൽ വിളക്ക് തെളിക്കുന്നതിനിടെ അബദ്ധത്തിൽ ഉടുപ്പിലേക്ക് തീ പടരുകയായിരുന്നു രണ്ടു മാസം മുൻപ് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അവിടെ ചികിത്സയിൽ തുടരവെയാണ് മരണം സംഭവിച്ചത്.ആശുപത്രിവിട്ട് വീട്ടിലെത്തിയെങ്കിലും ന്യൂമോണിയ ബാധയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അച്ഛൻ: സുനീഷ്. അമ്മ: ജിൻഷി. സഹോദരൻ: അമയ് മഹാദേവ്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!