വളാഞ്ചേരി: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്തു. വളാഞ്ചേരി വെട്ടിച്ചിറ മഹല്ല് കെ.ടി റോഡിൽ പിലാത്തറ റോയൽ ബഡ്സ് സ്ഥാപന ഉടമ മുതുവാട്ടിൽ മുഹമ്മദ് ശഫീഖ് (കുഞ്ഞോൻ – 38) ആണ് മരിച്ചത്.
ആതവനാട് പഞ്ചായത്തിലെ വാർഡ് 23-ൽ സ്ഥിതി ചെയ്യുന്ന പുത്തനത്താണി ചെലൂർ മൂന്നാടി ഭരണിക്കുളത്തിൽ കുളിച്ചതിലൂടെയാണ് അദ്ദേഹത്തിന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചതെന്നാണ് പ്രാഥമിക വിവരം. ജനാസ നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് വെട്ടിച്ചിറ ജുമാ മസ്ജിദിൽ നടക്കും. സംസ്ഥാനത്ത് അടുത്തകാലത്തായി ജലാശയങ്ങളിൽ നിന്ന് അപൂർവ്വമായി പടരുന്ന ഈ രോഗം ആരോഗ്യവകുപ്പിൽ ആശങ്ക പരത്തിയിട്ടുണ്ട്.
