മലപ്പുറം:ദേശീയപാത വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി സ്വദേശി കൊല്ലംതൊടി തൻവീർ- സഫ്ന ഷെറിൻ ദമ്പതികളുടെ ഏക മകൾ സൂന നഹർ ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വെളിമുക്കിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ദേശീയപാതയിലെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
