കൽപറ്റ:ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ നാച്ചുറൽ സയൻസ് (കാറ്റഗറി നം. 659/2025, മലയാളം മീഡിയ, ഫസ്റ്റ് എൻ.സി.എ ഹിന്ദു നാടാർ) ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (കാറ്റഗറി നം. 327/2025, മലയാളം മീഡിയം, ഫസ്റ്റ് എൻ.സി.ഇ. എൽ.സി./എ.ഐ) ഹൈസ്കൂൾ ടീച്ചർ ഹിന്ദി (കാറ്റഗറി നം. 238/2025, ഫസ്റ്റ് എൻ.സി.ഇ എസ്.ഐ.യു.സി നാട്ടാർപതി) സെപ്റ്റംബറിൽ ഒ.സി. ജില്ലാ പി.എസ്.സി ഓഫീസിൽ ഇൻ്റർവ്യൂ നടക്കും.
ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഇൻ്റർവ്യൂ മെമ്മോ, ഒ.ടി.വി സർട്ടിഫിക്കറ്റിൻ്റെ പകര്‍പ്പ്, കെ ഫോം (ബയോഡാറ്റ), യോഗ്യതാ സർട്ടിഫിക്കറ്റിൻ്റെയും തിരിച്ചറിയൽ കാർഡിൻ്റെയും അസൽ സഹിതം നിശ്ചിത തിയതിയിൽ പ്രൊഫൈലിൽ ലഭ്യമാക്കിയ സമയത്ത് എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. ഫോൺ- 04936 202539.
