റെയിൽവേ സ്റ്റേഷൻ മോഷണം: പ്രതിയെ പിടികൂടി റെയിൽവേ പോലീസ്

മലപ്പുറം:കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ റെസ്റ്റ് റൂമിൽ നിന്ന് യാത്രക്കാരിയുടെ ഫോണും പണവും അടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതിയെ കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. താനൂർ സ്വദേശിയായ തഴെ പൊയിൽ ഷക്കീബ് അഹമ്മദ് (42) ആണ് പിടിയിലായത്.

ഓഗസ്റ്റ് 30-ന് പുലർച്ചെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിലെ റെസ്റ്റ് റൂമിലായിരുന്നു സംഭവം. യാത്രക്കാരി ബാത്ത്‌റൂമിൽ പോയ സമയം നോക്കി പ്രതി ബാഗും, അതിലുണ്ടായിരുന്ന 15,000 രൂപ വിലമതിക്കുന്ന സാംസങ് മൊബൈൽ ഫോണും, പണവും വസ്ത്രങ്ങളും മോഷണം നടത്തുകയായിരുന്നു.

തുടർന്ന് റെയിൽവേ പോലീസും ആർ. പി. എഫും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതിയിൽ നിന്ന് മോഷണം പോയ സാംസങ് ഫോണും വസ്ത്രങ്ങളും അടങ്ങിയ ബാഗ് പോലീസ് കണ്ടെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!