കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പൻ ചരിഞ്ഞ നിലയിൽ. വടക്കുംഭാഗം പുതുകുന്നത്ത് ജോൺസന്റെ റബ്ബർത്തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ഒന്നര വയസുള്ള ആനക്കുട്ടിയുടെ ജഡം ബുധനാഴ്ച രാവിലെയാണ് കണ്ടത്.
ആനകൂട്ടം മരം മറിച്ചിട്ടപ്പോൾ പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റതായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമ നം. വനപാലക സംഘം സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
