സംസ്ഥാനത്ത് വൈദ്യുതി കട്ട് തുടരും; വൈകുന്നേരം 6 മുതൽ രാത്രി 12.30 വരെ മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പെയ്യാതിരിക്കുകയും കഠിനമായ ചൂട് തുടരുകയും ചെയ്താൽ ഭാഗിക വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12:30 വരെയുള്ള സമയങ്ങളിൽ ഓരോ പ്രദേശത്തും ഒന്നിൽ കൂടുതൽ തവണ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്. പീക്ക് സമയങ്ങളിൽ ഘട്ടം ഘട്ടമായി കുറഞ്ഞത് 500 ഫീഡറുകളെങ്കിലും അരമണിക്കൂർ വീതം ഓഫാക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. പീക്ക് സമയങ്ങളിലെ വൈദ്യുതി ഉപഭോഗം മാത്രം 1,000 മെഗാവാട്ടിലേക്ക് അടുക്കുകയാണെന്നും ബോർഡ് വ്യക്തമാക്കുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!