കൽപ്പറ്റ: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ ബി. ആനന്ദിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. വയനാട് പൂക്കോട് തടാകം മോടിപിടിപ്പിക്കൽ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് നടപടി.
വയനാട് ഡി.ടി.പി.സി. (DTPC) മെമ്പർ സെക്രട്ടറിയായി ബി. ആനന്ദ് പ്രവർത്തിച്ചിരുന്ന കാലയളവിലാണ് പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നത്. ഈ കേസിൽ ഒന്നാം പ്രതിയാണ് ബി. ആനന്ദ്. അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതെന്ന് സാങ്കേതിക സർവ്വകലാശാല അധികൃതർ അറിയിച്ചു.
