ദില്ലി:ആഗോള നയതന്ത്ര രംഗത്ത് ഇന്ത്യയുടെ പ്രാധാന്യം വിളിച്ചോതി ഉച്ചകോടിക്ക് രാജ്യതലസ്ഥാനം സജ്ജമായി. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും റഷ്യ-യുക്രൈൻ യുദ്ധവും മൂലം ലോകരാജ്യങ്ങൾ സാമ്പത്തിക-ഇന്ധന പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ഗ്ലോബൽ സൗത്തിന്റെ നിർണായക നിലപാടുകൾ ചർച്ച ചെയ്യാനായി ലോകനേതാക്കൾ ദില്ലിയിലേക്ക് എത്തുന്നത്.
പ്രധാന വേദിയായ ഭാരത് മണ്ഡപത്തിലും പരിസരപ്രദേശങ്ങളിലും സമാനതകളില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കേന്ദ്ര സർക്കാരും ദില്ലി പൊലീസും ഒരുക്കിയിരിക്കുന്നത്.റഷ്യൻ, ഇറാൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള ആഗോള നേതാക്കളുടെ വരവോടെ നഗരം കനത്ത കാവലിലാണ്.
സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 15,000 തിലേറെ പൊലീസ് ഉദ്യോഗസ്ഥരെയും 200 കമ്പനി കേന്ദ്രസേനയെയുമാണ് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. വിവിഐപി മൂവ്മെന്റ് കണക്കിലെടുത്ത് പ്രഗതി മൈതാനത്തിനും ഭാരത് മണ്ഡപത്തിനും ചുറ്റുമുള്ള മേഖലകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
